Thrithala Teacher Advice: മോഷണക്കേസ് പ്രതിയെ ഉപദേശിച്ച് അധ്യാപിക
1117 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതെളിവെടുപ്പിനെത്തിച്ച മോഷണക്കേസ് പ്രതിയെ ഉപദേശിച്ച് അധ്യാപിക. വിവിധ മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി ഇസ്മയിലിനെയാണ് ഉപദേശിച്ചത്. തൃത്താല കണ്ണനൂരിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു സംഭവം. വീട്ടിലെ അംഗമായ അധ്യാപികയാണ് ഉപദേശം നൽകിയത്. മോഷണത്തിനായി വീടിന്റെ വാതിലും ജനലുമടക്കം തകർത്ത പ്രതിയോട് ഒട്ടും പ്രകോപനമോ ദേഷ്യമോ ഇല്ലാതെയുള്ള അധ്യാപികയുടെ ഉപദേശം കേട്ട് പോലീസുകാരും നാട്ടുകാരും അമ്പരന്നു. 'എന്തിനാണിങ്ങനെ ചെയ്തത് എന്റെ പൊന്നുമോനേ?' എന്നാണ് അവർ ആദ്യം ചോദിക്കുന്നത്. 'എത്ര പാവങ്ങളെയാണ് നീ ഉപദ്രവിക്കുന്നത്?, ഇനി ഇങ്ങനെ ചെയ്യരുത് മോനെ, ഞാനൊരു ടീച്ചറാണ്, ആരുടെ വീട്ടിലും ഇങ്ങനെ ചെയ്യരുത്' ടീച്ചർ പറഞ്ഞു.