ഷൊർണൂരിൽ 3 ഇടങ്ങളിൽ മോഷണം
ഷൊർണൂരിൽ 3 ഇടങ്ങളിൽ മോഷണം. ഷൊർണൂർ റെയിൽവേ ഹോസ്പിറ്റലിനെതിർവശം പ്രവർത്തിച്ചുവരുന്ന മൂന്ന് സ്ഥാപനങ്ങളിൽ ആണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. ഭാരത് പച്ചക്കറി & സ്റ്റേഷനറി , കൃഷ്ണ ബേക്കേഴ്സ് , ലീല പെയിന്റ്സ് എന്നീകടകളിൽ ആണ് മോഷണം നടന്നത്. കടകളുടെ ഷട്ടറിന്റെ പൂട്ട് കുത്തിപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 2.16ഓടെയാണ് കള്ളൻ പച്ചക്കറികടയിൽ കയറിയത്. ഇവിടെ നിന്ന് 3000 രൂപ വിലവരുന്ന സാധനങ്ങളും, 2000 രൂപയുമാണ് മോഷണം പോയത്. എല്ലാദിവസവും കട അടയ്ക്കാൻ നേരത്ത് 2000 രൂപ വെക്കാറുണ്ടെന്നും, ബാക്കി കൊണ്ടുപോകുമെന്നും കടയുടമ മുഹമ്മദ് കെബീർ പറഞ്ഞു. തൊട്ടടുത്തുള്ള ബാക്കേറിയിൽ നിന്നും 1200 രൂപയും മോഷണം പോയി. പ്രതി മോഷണം നടത്തുന്നതിന്റെ CCTV ദൃശ്യങ്ങൾ പച്ചക്കറി കടയിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഷൊർണൂർ പോലീസ് സ്റ്റേഷനിൽ മോഷണം നടന്ന കടകളിലെ ഉടമകൾ പരാതി നൽകി.palakkadTimesXP MalayalamUpdated: 17 May 2023, 9:37 am