സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതി പൂർത്തിയാക്കി ഷാജഹാൻ |Quran
1113 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതി പൂർത്തിയാക്കിയ സന്തോഷത്തിലാണ് പ്രവാസിയായ ചെർപ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി ഷാജഹാൻ മംഗലശ്ശേരി. ഖുർആനിലെ മുഴുവൻ അധ്യായങ്ങളും എഴുതിയതിനു പുറമേ സ്വന്തം കരവിരുതിൽ തന്നെ പുറം ചട്ടയും മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. അൽഅയ്നിൽ അലിയാഹ്റിൽ ലില്ലി ചോക്കോ എന്ന കമ്പനിയിൽ ഫ്ലോറിസ്റ്റ് ആയിട്ട് ജോലി ജോലി ചെയ്യുന്ന ഷാജഹാൻ തിരക്കേറിയ ജോലിക്കിടയിൽ നിന്നും ലഭിക്കുന്ന ഒഴിവു സമയങ്ങൾ പ്രചോദനപ്പെടുത്തി രണ്ടുവർഷം എടുത്തതാണ് എഴുതി പൂർത്തിയാക്കിയത്. നേരത്തെ മദീനയിലും ജോലി ചെയ്തിരുന്ന ഷാജഹാൻ മദീനയിലെ ഹറമിനുള്ളിലുള്ള മ്യൂസിയത്തിലെ ഇത് വിദഗ്ധർക്കു കാണിച്ചു കൊടുത്തിരുന്നു. അക്ഷരങ്ങൾ കൂടുതൽ മികച്ചതാക്കാനും എഴുതി പൂർത്തിയാക്കാൻ ഇവർ പ്രോത്സാഹനം നൽകി. പിന്നീട് ജോലി മാറി UAE യിൽ എത്തിയപ്പോഴാണ് മുഴുവൻ ഭാഗങ്ങളും എഴുതി തീർത്തത്. നേരത്തെ തന്നെ ചിത്രരചനയിൽ തൽപരനായ ഷാജഹാൻ യുഎഇ ഭരണാധികാരിയുടേയും മറ്റു പ്രമുഖ ചിത്രങ്ങളും ക്യാൻവാസിൽ തീർത്തിട്ടുണ്ട്. ഷാജഹാന്റെ ജേഷ്ഠൻ ഷാഹിദ് ഒരു കലാകാരനായിരുന്നു.