രാജസ്ഥാൻ സ്വദേശികളായ പുഷ്കറും ദിനേശും ഇനി കേരളത്തിൽ പഠിക്കും
രാജസ്ഥാൻ സ്വദേശികളായ പുഷ്കറും ദിനേശും ഇനി ഇനി കേരളത്തിൽ പഠിക്കും. രാജസ്ഥാൻ സ്വദേശികളായ ശാന്തി ലാൽ, രുഗ്മിണി ഭായ് ദമ്പതികളുടെ മക്കളാണ് പുഷ്കർ ലാൽ ബീലും, ദിനേശും. ഇവരെ കേരളത്തിലെ പൊതുവിദ്യാലയത്തിൽ ചേർത്ത് പഠിപ്പിക്കണമെന്നാണ് ഈ രക്ഷിതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇവർ രണ്ടുപേരും രാജസ്ഥാനിൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. കഴിഞ്ഞ മൂന്നര വർഷത്തോളമായി രാജസ്ഥാൻ സ്വദേശിയായ ശാന്തി ലാൽ കേരളത്തിലാണ് ജോലി ചെയ്യുന്നത്. ഒരു വർഷമായി ശാന്തി ലാൽ കുടുംബത്തെയും ഇങ്ങോട്ട് കൊണ്ടുവന്നു. അങ്ങനെയാണ് ഇവരെ കേരളത്തിലെ പൊതു വിദ്യാലയത്തിൽ ചേർത്തത്. പുഷ്കർലാൽ ബീലിന് 10 വയസ്സാണ് പ്രായം. ദിനേശ് 9 വയസ്സുകാരനാണ്.palakkadTimesXP MalayalamUpdated: 7 Jun 2023, 9:55 am