വന്ദേ ഭാരത് എക്സ്പ്രസ്സിന് പാലക്കാട് ഉജ്വല സ്വീകരണം| Vande Bharat Express
1100 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളം ദീർഘകാലമായി കാത്തിരുന്ന സ്വപ്ന പദ്ധതി വന്ദേ ഭാരത ട്രെയിൻ പാലക്കാട് എത്തി. പതിനാറ് ബോഗികളുള്ള വന്ദേ ഭാരത തീവണ്ടിയാണ് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർക്ക് കൈമാറിയത്. തിരുവനന്തപുരം കണ്ണൂർ റൂട്ടിലാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഏപ്രിൽ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ തീവണ്ടിക്ക് സ്വീകരണം നൽകാൻ വൻ ജനാവലിയാണ് റെയിൽവേ പ്ലാറ്റ്ഫോമിൽ തിങ്ങി കൂടിയത്. 52 സെക്കൻഡിൽ 100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്സ്പ്രസിന് സാധിക്കും. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് സാധാരണ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ 6-7 മണിക്കൂർ എടുക്കുമെങ്കിൽ വന്ദേ ഭാരത് എക്സ്പ്രസിൽ വെറും 3 മണിക്കൂറിൽ എത്താൻ സാധിക്കും. കേരളത്തിൽ എക്സ്പ്രസ് ഏഴര മണിക്കൂർ കൊണ്ട് 501 കിലോമീറ്റർ പിന്നിടുമെന്നാണ് റെയിൽവേയുടെ റിപ്പോർട്ട്. ഓട്ടോമാറ്റിക് ഡോർ, ഫയർ സെൻസർ, വൈ-ഫൈ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകൾ ഇങ്ങനെ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്ന നിരവധി സൗകര്യങ്ങൾ അടങ്ങിയതാണ് തീവണ്ടി.