കുളക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
1052 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാലക്കാട് മണ്ണാർക്കാട് - തൂത ദേശിയ പാതയിൽ കുളക്കാട് ആണ് അപകടമുണ്ടായത്. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികനായ ചെർപ്പുളശ്ശേരി ഇരുപത്തിയാറാം മൈലിൽ മാണിത്തൊടി വീട്ടിൽ ഉമ്മർ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെട്ടു. അപകടത്തിൽ ഉമ്മറിന്റെ തല ഓട്ടോയുടെ മുൻവശത്തെ ചില്ലിൽ ഇടിച്ചിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്രവാഹനവും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് ചില്ല് പൂർണമായും ബൈക്കിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. ചെർപ്പുളശ്ശേരി പോലീസ് സംഭവസ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.