Popular Front of India Case: ഷൊർണൂരിൽ ലുക്കൗട്ട് നോട്ടീസ് പതിച്ച് എൻഐഎ
1020 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂPopular Front of India Case പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളെ കണ്ടുപിടിക്കാൻ ഷൊർണൂരിൽ ലുക്കൗട്ട് നോട്ടീസ് പതിച്ച് എൻഐഎ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലുമാണ് എൻഐഎ നോട്ടീസ് പതിച്ചത്. പ്രതികളുടെ വിവരങ്ങൾ നൽകുന്നവർക്ക് ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്. 5 പേരാണ് എൻഐഎയുടെ പട്ടികയിലുള്ളത്. പട്ടാമ്പി ഞാങ്ങാട്ടിരി സ്വദേശി അബ്ദുൾ റഷീദ് (32), ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലി (42), കൂറ്റനാട് സ്വദേശി ഷാഹുൽ ഹമീദ് (54), മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൻസൂർ, എറണാകുളം പറവൂർ സ്വദേശി അബ്ദുൾ വഹാബ് (36), പേരുവിവരങ്ങൾ ലഭിക്കാത്ത മറ്റൊരാൾ എന്നിവരാണ് പ്രതികൾ.