Modi Road Show Palakkad: പാലിക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ, പൊരിവെയിലത്തും ആവേശത്തോടെ ജനങ്ങൾ
1057 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ പാലക്കാട് നടന്നു. ചുട്ടുി പൊള്ളുന്ന വെയിലിനെയും അവഗണിച്ച് ആയിരക്കണക്കിനുപേരാണ് മോദിയെ കാണാൻ റോഡിൻ്റെ ഇരുഭാഗത്തും തടിച്ചുകൂടി നിന്നത്. കോയമ്പത്തൂരിൽനിന്ന് ഹെലികോപ്റ്റർ മാർഗം പാലക്കാട് മേഴ്സി കോളേജ് ഗ്രൗഡിലെത്തിയ മോദിയെ പ്രകാശ് ജാവദേകർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി മലപ്പുറം സ്ഥാനാർഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേർന്ന് സ്വീകരിക്കുകയായിരുന്നു. അവിടെനിന്ന് കാറിൽ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തി. അവിടെനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ഒരു കിലോമീറ്ററായിരുന്നു റോഡ്ഷോ. അഞ്ചുവിള മുതൽ സുൽത്താൻപേട്ട വഴി ഹെഡ് പോസ്റ്റ് ഓഫിസ് വരെയായിരുന്നു പ്രത്യേകം തയ്യാറാക്കിയ വാഹനത്തില മോദി റോഡ് ഷോ നടത്തിയത്.