കരിങ്കൽ ക്വാറി കാരണം ദുരിതത്തിലായി ഒരു നാട്
1040 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒറ്റപ്പാലം വരോട് പ്രദേശത്ത് അനങ്ങൻ മലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ജനങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ ചെറുതല്ല.143 ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന അനങ്ങൻ മലയുടെ താഴ്വാരത്ത് വരോട് നാലാം മൈലിലാണ് ക്വാറിയുടെ പ്രവർത്തനം.ജനകീയ പ്രക്ഷോഭങ്ങളെ തുടർന്നും നിയമ പോരാട്ടത്തെ തുടർന്നും 2020ൽ ക്വാറിയുടെ പ്രവർത്തനം നിർത്തലാക്കിയതാണ്. ഒരു ഇടവേളയ്ക്കുശേഷം ഇപ്പോൾ വീണ്ടും ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇത് പ്രദേശവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കി. 143 ഓളം കുടുംബങ്ങൾ ക്വാറിയുടെ ചുറ്റും താമസിക്കുന്നുണ്ട്. മലമുകളിലുള്ള മൂന്ന് ചോലകൾ പൂർണമായും നശിപ്പിച്ചാണ് ക്വാറിയുടെ പ്രവർത്തനം ഇത് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാക്കുന്നതിന് കാരണമാകുന്നു.