വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ ലക്ഷങ്ങൾ
1039 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ പിടികൂടി. വില്ലേജ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ താമസ മുറിയിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ ആണ് ഒരു കോടിയിലധികം രൂപ കണ്ടെത്തി. കൈക്കൂലി വാങ്ങവേ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് വി സുരേഷ് കുമാറിന്റെ താമസസ്ഥലത്തും വില്ലേജ് ഓഫീസിലുമായി നടത്തിയ വിശദമായ പരിശോധനയിലാണ് പണവും രേഖകളും കണ്ടെത്തിയത്. 35 ലക്ഷം രൂപയും,45 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപ രേഖയുടെ രേഖകളും 17 കിലോ നാണയങ്ങളും 25 ലക്ഷം രൂപയുടെ എഫ് ഡി യുമാണ് കണ്ടെത്തിയത്. മഞ്ചേരി സ്വദേശിയായ പരാതിക്കാരനിൽ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് സംഘം ഒരുക്കിയ കെണിയിലാണ് ഇയാൾ പിടിയിലാകുന്നത്.2500 രൂപയാണ് പരാതിക്കാരനിൽ നിന്നും ആവശ്യപ്പെട്ടത്.