പൂരാവേശം വാനോളം....| pooram
1036 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ46 ഓളം ഗജവീരന്മാർ അണിനിരന്നതോടെ ആവേശ തിമിർപ്പിലാണ് കോതകുറിശ്ശി ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂര നടന്നത്. വള്ളുവനാട്ടിലെ പേരുകേട്ട ആനപ്പൂരമാണ് ഒറ്റപ്പാലത്തിനടുത്ത് കോതകുറിശ്ശി ചേറമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരം. ആയിരക്കണക്കിന് ഉത്സവ പ്രേമികളാണ് ഭഗവതിയുടെ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.നാൽപ്പതിലേറെ ഇണക്കാളക്കോലങ്ങൾ വിവിധ ദേശങ്ങളിൽ നിന്നുമായി എഴുന്നള്ളിച്ചു. ഇവക്കൊപ്പം ഒൻപതുതട്ടുള്ള ഒരു തേരും കൂടി ക്ഷേത്രം വലം വച്ചപ്പോൾ പൂരത്തിന് കൂടുതൽ ചാരുതയാർന്നു.അവകാശക്കാളയായ നൊട്ടത്ത് കാളയെ എഴുന്നള്ളിച്ച ശേഷം കിഴക്കൻ വേലക്കൊപ്പമെത്തിയ തേര് കാവ് തീണ്ടിയതോടെയാണ് പകൽ പൂരത്തിന് തുടക്കമായത്..പകൽ പൂരത്തിന് സമാപനം കുറിച്ചുകൊണ്ട് വെടിക്കെട്ടുമുണ്ടായി.പതിവ് വർഷങ്ങളിൽ നിന്നും വർണ്ണാഭമായി കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ ഉത്സവം സംഘടിപ്പിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ആഘോഷ കമ്മിറ്റി ഭാരവാഹികൾ