ഐക്യദാർഢ്യം.... കൂറ്റൻ ചിത്രത്തിലൂടെ... | ivan vukomanovic
1212 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച്ചിന് പിന്തുണയറിയിച്ച് കൂറ്റൻ പെയിന്റിംഗ്ഒരുക്കി കലാകാരൻ. അഴിയന്നൂർ സ്വദേശി സുജിത്താണ് തന്റെ വീടിന്റെ ടെറസിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകുമാനോവിച്ചിന്റെ കൂറ്റൻ പെയിന്റിംഗ് തയാറാക്കിയത്. ഈ കഴിഞ്ഞ ദിവസം നടന്ന ഐ എസ് എൽ പ്ലേഓഫിൽ ബാംഗളൂരു എഫ് സിക്ക് എതിരെ റഫറിംഗിലെ പിഴവുകൾ ആരോപിച്ച് ഇവാൻ പ്രതിഷേധിച്ചിരുന്നു.ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് ഇടയാവുകയും ചെയ്തിരുന്നു.ഇതിൽ കേരള ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരുന്നത്.ഇതിന് പിന്നാലെയാണ് കോച്ച് ഇവാൻ വുകുമാനോവിച്ചിന് വേറിട്ട പിന്തുണ അറിയിച്ചു കൊണ്ട് മഞ്ഞപ്പട ആരാധകൻ ഇങ്ങനെയൊരു പെയിന്റിങ് ഒരുക്കിയത്.ആരെയും ഒറ്റനോട്ടത്തിൽ തന്നെ വിസ്മയിപ്പിക്കുന്ന തരത്തിൽ അതിമനോഹരമായ രീതിയിലാണ് കലാകാരൻ സുജിത്ത്കോ ച്ചിന്റെ ചിത്രം വീടിനുമുകളിൽ ഒരുക്കിയിരിക്കുന്നത്.ആയിരം ചതുരശ്ര അടിയിൽ പൂർണമായി വെള്ള നിറം ഉപയോഗിച്ചാണ് ഈ കൂറ്റൻചിത്രത്തിൻറെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും ഏകദേശം 3 ദിവസമെടുത്താണ് പെയിന്റിങ് പൂർത്തിയാക്കിയത് എന്ന് സുജിത്ത് പറഞ്ഞു.മഞ്ഞപ്പട പാലക്കാട് വിംഗ് എക്സിക്യൂട്ടീവ് അംഗമായ സുജിത്ത് ജന്മദിനത്തിൽ മമ്മൂട്ടിക്ക് വേണ്ടിയും ടോവിനോ തോമസിന് വേണ്ടിയും വീടിന്റെ ടെറസിൽ കൂറ്റൻപെയിന്റിംഗ് ഒരുക്കി ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് പിന്തുണ അറിയിച്ചുകൊണ്ട് അദ്ദേഹത്തിൻറെ കൂറ്റൻ ചിത്രം വീടിനു ടെറസിൽ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇതിനകം സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ വൈറൽ ആയിട്ടുണ്ട്.ഇതോടെ നിരവധി പേരാണ് ഈ കലാകാരന്റെ കഴിവിനെ അഭിനന്ദിച്ചുകൊണ്ട് ഇതിനകം രംഗത്തെത്തിയത്. ഇത്തരത്തിൽ ഒരു ചിത്രം വരക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സുജിത്ത് പറഞ്ഞു.