സ്വർണമാവുന്ന കൊന്ന | Golden shower tree
വിഷു ആഘോഷങ്ങളിൽ മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് കണിക്കൊന്ന.വിരിഞ്ഞ് വർണശോഭ വിടർത്തി നിൽക്കുന്ന കൊന്നപ്പൂക്കളെ കാണാൻ അത്രമേൽ മനോഹരം തന്നെയാണ്.വിഷുകാലം ആരംഭിക്കുന്നതിനു മുൻപ് തന്നെ കൊന്ന പൂവുകൾ മൊട്ടിട്ട് തുടങ്ങും. പ്രകൃതി വിഷുവിനെ വരവേൽക്കുന്നതിങ്ങനെയാണ്.കൊടും വേനലിന് തൊടുമുൻപായി മൊട്ടിട്ട് പൂ വിരിയുകയും കാല വർഷമാകുമ്പോഴേക്കും കായ്കൾ പൊഴിഞ്ഞ് വീഴുകയും പുതിയ കൊന്നച്ചെടികൾ പുതുമഴയിൽ മുളച്ചു പൊങ്ങുകയും ചെയ്യും..വേനലിൽ കൊന്ന മരം ഇല പൊഴിച്ച് പൂവിട്ട് നിൽക്കും. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്നാണ് കാവ്യ വർണ്ണനകൾ സൂചിപ്പിക്കുന്നത്.പണ്ടുകാലങ്ങളിൽ കൊന്ന പൂത്ത് നാൽപ്പത്തിയഞ്ച് ദിവസത്തിനകം കാലവർഷമെത്തുമെന്ന ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നുവത്രേ...palakkadTimesXP MalayalamUpdated: 15 Apr 2023, 3:35 pm