Kalpathi Ratholsavam: കൽപാത്തിയിലെ തേര് ഉത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം
1046 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൽപാത്തിയിലെ ഒന്നാം പേരു ഉത്സവത്തിന് തുടക്കം. ഇനി മൂന്നുനാൾ തേരോട്ടത്തിന്റെ ഉത്സവലഹരിയിലാണ് ഈ പ്രദേശം. രഥോത്സവത്തിന് കൊടിക്കൂറ ഉയർന്ന അഞ്ചാം നാൾ തൊട്ടാണ് തേരോട്ടം ആരംഭിക്കുക. വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ ശിവപാർവതിയും ഗണപതിയും വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമിയും തേരിലേറി ഗ്രാമപ്രദക്ഷിണം ഇന്ന് ആരംഭിച്ചു കഴിഞ്ഞു. പുതിയ കൽപാത്തി മന്ദക്കര മഹാഗണപതി ക്ഷേത്രത്തിൽ നാളെയാണു രഥാരോണ ചടങ്ങുകൾ നടക്കുക. ഇതിന് പിന്നാലെയാണ് മന്ദക്കര മഹാഗണപതിയും പ്രദിക്ഷിണ വഴികളിലേക്കിറങ്ങുക. കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണിത്.