സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിൽ രാജേഷ്
1029 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിൻ്റെ ഇലഞ്ഞിത്തറ മേളത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് കൊമ്പു വാദ്യകലാകാരനായ കൈലിയാട് രാജേഷ്. രണ്ടു പതിറ്റാണ്ടിലധികമായി കൊമ്പ് വാദന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച യുവ കലാകാരനാണ് രാജേഷ്.ലോകമുറ്റു നോക്കുന്ന തൃശ്ശൂർ പൂരത്തിലെ പാറേമക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളത്തിൽ അണിനിരക്കുന്ന കൊമ്പുനിരയിൽ ഇത്തവണ രാജേഷും ഉണ്ടാകും. വരവൂർ പത്മനാഭൻ നായരിൽ നിന്നാണ് കൈലിയാട് രാജേഷ് കൊമ്പുവാതനത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തത്. 20 വർഷത്തിലധികമായി കേരളത്തിലെ ഉത്സവപ്പറമ്പുകളിൽ നിറസാന്നിധ്യമാണ് രാജേഷിന്റേത്. പഞ്ചവാദ്യം,മേളം,കൊമ്പു പറ്റ് എന്നിവയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ കലാകാരനാണ് രാജേഷ്. കേരളത്തിലെ പ്രശസ്തിയാർജിച്ച പൂരങ്ങളായ ഉത്രാളി പൂരം ,പറക്കോട്ടുകാവ് പൂരം,വരവൂർ പാലക്കൽ ഉത്സവം,എയ്യാൽ പൂരം,പാർക്കാടി പൂരം,ചിറമനങ്ങാട്പൂരം തുടങ്ങിയ ഉത്സവങ്ങളിലെ പഞ്ചവാദ്യങ്ങളിലും ചെണ്ടമേളങ്ങളിലും കൊമ്പുനിരയിൽ രാജേഷ് സ്ഥിരമായി ഉണ്ടാകാറുണ്ട്.