വീടിന് നേരെ പെട്രോൾ ബോംബെറ്
1044 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപട്ടാമ്പി കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബെറ്. കപ്പൂർ പഞ്ചായത്തിലെ പാരിക്കുന്നത്ത് ഫൈസലിന്റെ വീടിന് നേരെയാണ് പെട്രോൾ ബോംബേറ് ഉണ്ടായത്. വെള്ളിയാഴ്ച അർദ്ധ രാത്രി ഒന്നരയോടെയാണ് സംഭവം.ആക്രമണത്തിൽ വീടിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചു.ഫൈസലിന്റെ വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന ലോറി, കാറ്, ബൈക്ക്, സൈക്കിൾ എന്നിവയും സംഭവത്തിൽ കത്തിനശിച്ചു.കഴിഞ്ഞ ദിവസം ഫൈസലും സംഘവും കപ്പൂർ സ്വദേശിയായ അബ്ദുൽ ഖാദർ എന്നയാളെ മർദ്ദിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അബ്ദുൽ ഗഫൂർ നൽകിയ പരാതിയിൽ ചാലിശ്ശേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വിദ്വേഷമാണ് പെട്രോൾ ബോംബെറിൽ കലാശിച്ചത് എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.