കാഴ്ച പരിമിതി ഉള്ളവരെ സ്വയം പ്രാപ്തരാക്കി ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട്
കാഴ്ച പരിമിതി ഉള്ളവരെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുറുകെപ്പിടിച്ച് പരിമിതികളുടെ ലോകത്തുനിന്നും അവരെ മുന്നോട്ടു നീങ്ങാൻ പ്രാപ്തരാക്കുകയാണ് രാമകൃഷ്ണൻ എന്ന 63 വയസ്സുകാരൻ. ജന്മനാ ഇരുകണ്ണുകൾക്കും കാഴ്ചശേഷി നഷ്ടപ്പെട്ട രാമകൃഷ്ണൻ കണ്ണിൽ ഇരുട്ട് കയറി അന്ധത അനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ഇതിനകം ആശ്രയമേകി കഴിഞ്ഞു. വിദ്യാഭ്യാസകാലത്ത് എംഫിൽ പഠനം പൂർത്തിയാക്കിയ രാമകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചെങ്കിലും ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇരു കണ്ണുകൾക്കും കാഴ്ചശേഷി നഷ്ടപ്പെട്ട തന്നെപ്പോലെ അന്ധതയനുഭവിക്കുന്നവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനമാണ് രാമകൃഷ്ണനെ ജോലി ഉപേക്ഷിച്ച് ഇത്തരക്കാരെ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. കാഴ്ചശക്തി നഷ്ടപ്പെട്ടവരെ സംഘടിപ്പിച്ച് തൊഴിൽ പരിശീലനം നൽകി അവർക്ക് സ്വന്തമായൊരു വരുമാന മാർഗ്ഗം കണ്ടെത്തി നൽകുക എന്നതായിരുന്നു രാമകൃഷ്ണന്റെ ലക്ഷ്യം. പാലക്കാട് ജില്ലയിലെ 40 ഓളം കാഴ്ച വൈകല്യമുള്ളവരെയാണ് രാമകൃഷ്ണന് സ്ഥാപനത്തിന്റെ തുടക്കത്തിൽ കണ്ടെത്താനായത്. ഇവരെ വെച്ച് 1992 ൽ ആരംഭിച്ച ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി വിഷ്വൽ ഇംപയേർഡ് എന്ന സ്ഥാപനം ഇന്ന് 31 വർഷം പിന്നിടുകയാണ്. ഇന്ന് വാണിയംകുളം വല്ലപ്പുഴ റോഡിൽ പനയൂരിൽ സ്ഥിതിചെയ്യുന്ന സ്വന്തം കെട്ടിടത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.palakkadTimesXP MalayalamUpdated: 17 May 2023, 8:07 pm