പ്രതിഷേധവുമായി ഡി വൈ എഫ് ഐ
1083 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാലക്കാട്ടെ ടിപ്പുവിന്റെ കോട്ടയിൽ പ്രഭാത സവാരിക്ക് എത്തുന്നവരിൽ നിന്നും ഫീസ് ചുമത്താൻ ഉത്തരവ്. സംഭവത്തിൽ പ്രതിഷേധവുമായി ഡി വൈ എഫ് ഐ രംഗത്തെത്തി. കോട്ടയ്ക്ക് ചുറ്റുമുള്ള നടപ്പാത പ്രഭാത സവാരിക്ക് ഉപയോഗിക്കുന്നവരിൽ നിന്നാണ് ഫീസ് ഈടാക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തീരുമാനിച്ചത്. ഈ തീരുമാനം പിൻവലിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിനും പുറത്തുള്ള നടപ്പാത വഴി പ്രഭാത സവാരിക്കെത്തുന്നവരിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും ചെറുക്കുമെന്ന് ഡി വൈ എഫ് ഐ പറഞ്ഞു. സംഭവത്തിൽ പാലക്കാട് എംപി ഇടപെടണമെന്നും സമരത്തിലൂടെ ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. നടപ്പാത ഒരുക്കിയത് നഗരസഭ ഫണ്ട് ഉപയോഗിച്ചാണ്. അതിനാൽ നഗരസഭ ഭരണസമിതി മൗനം വെടിയണമെന്നും നേതാക്കൾ പറഞ്ഞു.