Monte Black Pen: പ്രതിയുടെ വിലപിടിപ്പുള്ള പേന കൈക്കലാക്കി; പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ അന്വേഷണം
1060 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമോണ്ട് ബ്ലാങ്ക് കമ്പനിയുടെ അറുപതിനായിരം രൂപ വിലപിടിപ്പുള്ള പേന കൈക്കലാക്കിയെന്ന പരാതിയിൽ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയകുമാരിനെതിരെ വകുപ്പ് തല അന്വേഷണം. കാപ്പ നടപടികൾക്ക് വേണ്ടി തൃത്താല പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പ്രതിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള പേന കൈക്കലാക്കാക്കിയെന്ന പരാതിയിലാണ് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൃത്താല സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഞാങ്ങാട്ടിരി സ്വദേശി തടത്തിലകത്ത് ഫൈസലാണ് പരാതി നൽകിയിരിക്കുന്നത്. 2023 ജൂൺ 23നാണ് സംഭവം. പ്രതിയുടെ മോണ്ട് ബ്ലാങ്ക് എന്ന കമ്പനിയുടെ അറുപതിനായിരം രൂപ വില വരുന്ന പേനയാണ് എസ്എച്ഒ പരിശോധനക്ക് വേണ്ടി വാങ്ങി തിരിച്ച് നല്‍കാതിരുന്നതെന്നും പേനയിൽ ഒളികാമറ ഉണ്ടോയെന്ന് പരിശോധിക്കാനാണെന്ന് പറഞ്ഞാണ് എസ്എച്ച്ഒ പേന വാങ്ങിയതെന്നും ഫൈസൽ പരാതിയിൽ പറയുന്നു. വിഷയത്തിൽ ഫൈസൽ മുഖ്യമന്ത്രിക്കും വിജിലൻസിനും നൽകിയ പരാതിയിരുന്നു. നടപടി ക്രമങ്ങൾ പാലിച്ചില്ല, പേന കൈവശം വെച്ചതായി ജിഡിയിൽ ചേർത്തില്ല, കൃത്യ നിർവഹണത്തിൽ വീഴ്ച സംഭവിച്ചു, പോലീസ് സേനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി തുടങ്ങിയ പ്രശ്നങ്ങൾ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി ജില്ലാ പോലീസ് മേധാവി പരാതിക്കാരന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു. ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോയാണ് അന്വേഷണം നടത്തിയത്.