ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ഗുസ്തി താരങ്ങൾക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിനെതിരെയും പ്രതിഷേധം ഉയർന്നുപൊങ്ങുന്ന സാഹചര്യത്തിലാണ് ചെർപ്പുളശ്ശേരി വല്ലപ്പുഴയിലെ ഡി.വൈ.എഫ്.ഐ യാറം യൂണിറ്റ് കമ്മിറ്റി വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നത്. യാറം യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിനെയാണ് പ്രതിഷേധ വേദിയാക്കി മാറ്റിയത്. ബൂട്ടും ജേഴ്സിയും അണിഞ്ഞ് കളിക്കളത്തിൽ നേർക്കുനേർ പോരാടിയവർ കളിക്കൊടുവിൽ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വർണ്ണ വിവേചനങ്ങൾക്കും, വംശീയ അധിക്ഷേപങ്ങൾക്കുമെതിരെ മുഷ്ടി ചുരുട്ടി പ്രതിഷേധിക്കുകയായിരുന്നു പൊരുതുന്ന ഗുസ്തി താരങ്ങളോടുള്ള ഐക്യദാർഢ്യവും അവർ പ്രഖ്യാപിച്ചു. പ്ലക്കാടുകളും പോസ്റ്ററുകളും ഉയർത്തിപ്പിടിച്ച് പുൽമൈതാനിയിലെ കളിയാരവങ്ങൾക്കൊടുവിൽ അവർ തീർത്ത പ്രതിഷേധം വേറിട്ട കാഴ്ച തന്നെയായിരുന്നു. ഡിവൈഎഫ്ഐ പട്ടാമ്പി ബ്ലോക്ക് സെക്രട്ടറിയും,പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവുമായ എ എൻ നീര ജാണ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തത്. പ്രതിഷേധത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ കെ അബ്ദുൽ ലത്തീഫ്,ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രുതി,മേഖലാ സെക്രട്ടറി വിജീഷ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.