ചെർപ്പുളശ്ശേരിയിൽ വൻ തീപിടുത്തം
1018 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂചെർപ്പുളശ്ശേരിയിൽ വൻ തീപിടുത്തം. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡിലുള്ള ലാമിയ ഫാൻസി ആൻഡ് ഫുട് വെയർ സ്ഥാപനത്തിന്റെ ഗോഡൗണിലാണ് തീ പടർന്നത്. വ്യാഴാഴ്ച രാവിലെ ആറര മണിയോടെയാണ് ചെർപ്പുളശ്ശേരി നഗരത്തിൽ തീയും പുകയും ഉയരുന്നത് കണ്ട് നഗരത്തിൽ ഉള്ളവർ പരിഭ്രാന്തിയിൽ ആയത്. രാവിലെ 6.30 ഓടെ പ്രദേശത്തുള്ള ചുമട്ടുതൊഴിലാളികളാണ് ഫൂട്ട് വെയർ ആൻഡ് ഫാൻസി യുടെ ഗോഡൗണിന്റെ ഷട്ടറിന് ഇടയിലൂടെ പുക ഉയരുന്നത് കാണുന്നത്. ഉടനെ പോലീസിലും കടയുടമയെയും വിവരമറിയിച്ചു. ഷോർണൂരിൽ നിന്നും മണ്ണാർക്കാട് നിന്നും പാലക്കാട് നിന്നും അഗ്നി രക്ഷാ സേന സംഘങ്ങൾ പാഞ്ഞെത്തി. തീയണക്കാൻ ഉള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ ആരംഭിച്ചു.പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഷോർണൂർ എംഎൽഎ പി മമ്മിക്കുട്ടിയും, ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും സ്ഥലത്ത് തമ്പടിച്ചിരുന്നു. മറ്റു സ്ഥാപനങ്ങളിലേക്കൊ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ പ്രദേശവാസികളുടെയും ഫയർഫോഴ്സിന്റെയും, സ്ഥലത്ത് തമ്പടിച്ച വിവിധ വകുപ്പ് മേധാവികളുടെയും സമയോചിതമായ ഇടപെടലുകൾ സഹായകമായി. ഏഴുമണിയോടെ ആരംഭിച്ച തീ കെടുത്താനുള്ള ശ്രമങ്ങൾ ഉച്ചയ്ക്ക് 1.30 ഓടുകൂടിയാണ് പൂർണ്ണമായത്.