വിവാഹിതരായി ആലും ആര്യവേപ്പും!
1052 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപാലക്കാട് വ്യത്യസ്തമായ ഒരു വിവാഹം നടന്നിരിക്കുകയാണ്. മനുഷ്യരല്ല വധുവും വരനുമായി ഈ കല്യാണത്തിന് എത്തിയിരിക്കുന്നത്. പകരം ആലും ആര്യവേപ്പുമാണ്. വിശ്വാസങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു വിഹാഹം നടന്നിരിക്കുന്നത്. കോട്ടായിയിലാണ് സംഭവം. പനാവൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കോട്ടായി പുളിനെല്ലി അഞ്ചുമൂർത്തി ക്ഷേത്രത്തിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. ആലിനെ വരനായിട്ടാണ് വിവാഹത്തിൽ സങ്കല്പിച്ചിരിക്കുന്നത്. ആര്യവേപ്പാണ് വധുവിന്റെ സ്ഥാനത്ത്. ഈ പ്രദേശത്തെ ഒരു കുടുംബത്തിന്റെ മംഗല്യസൗഭാഗ്യ പ്രാർഥനാഫലമായാണ് ചടങ്ങു നടത്തിയത്. പുലർച്ചെ 7 മണിക്ക് ചടങ്ങുകൾ നടത്തി. ആര്യവേപ്പിന് സ്വർണാഭാരണങ്ങൾ അണിയിക്കുകയും പുടവ ഉടുപ്പിക്കുകയും ചെയ്തു. ആലിനെ പുതുവസ്ത്രങ്ങൾ അണിയിക്കുകയും ചെയ്തു.