ഏവർക്കും മാതൃകയായി ഒരു ഓട്ടോ ചേട്ടൻ
1032 views
പാലക്കാട് വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവാടക വിളിച്ച ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാർ മറന്നുവച്ച സ്വർണ്ണം ഉടമസ്ഥരെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ഓട്ടോറിക്ഷ ഡ്രൈവർ. ഒറ്റപ്പാലം ടൗൺ ബസ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ അസീസാണ് തന്റെ സത്യസന്ധത പ്രകടിപ്പിച്ച് മാതൃകയായത്. ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് മായന്നൂർ സ്വദേശിനിയായ വീട്ടമ്മയും കുടുംബവും ഒറ്റപ്പാലം ടൗണിൽ നിന്ന് അസീസിന്റെ ഓട്ടോറിക്ഷ വാടകക്ക് വിളിച്ച് മായന്നൂരിലേക്ക് പോയത്. ഇവരെ മായനൂരിൽ ഇറക്കി തിരികെ ഒറ്റപ്പാലം ടൗണിലെ സ്റ്റാന്റിലെത്തിയപ്പോഴാണ് ഇവർ ഓട്ടോയിൽ മറന്നു വച്ച കവർ കാണുന്നത്. കവർ തുറന്ന് നോക്കിയപ്പോൾ അതിൽ സ്വർണ്ണത്തിന്റെ കൈ ചെയ്നായിരുന്നെന്നും, അതേ കവറിൽ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയതിന്റെ ബില്ലുണ്ടായിരുന്നുവെന്നും ആ ബില്ല് നോക്കിയാണ് ഉടമയെ കണ്ടെത്തിയതെന്നും അസീസ് പറഞ്ഞു