കാളിപ്പാറയിൽ യുവാവിനെയും പെൺകുട്ടിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മലമ്പുഴയിലാണ് സംഭവം. കാളിപ്പാറ സ്വദേശി ഇരുപത്തി ഒന്നു വയസുകാരൻ രഞ്ജിത്തും പതിനാറുകാരിയുമാണ് മരിച്ചത്. വീടിനു സമീപത്തെ പറമ്പിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൂന്നു ദിവസം മുൻപ് ഇരുവരെയും കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണവും ആരംഭിച്ചിരുന്നു. രണ്ടുപേരും ബന്ധുക്കളാണന്നും രണ്ടു പേരും അടുപ്പത്തിലായിരുന്നതായും സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
palakkadTimesXP MalayalamUpdated: 17 May 2023, 8:11 pm