മധ്യവയസ്കനെ അരിവാൾ കൊണ്ട് വെട്ടി അയൽവാസി
മധ്യവയസ്കന് അയൽവാസിയുടെ വെട്ടേറ്റു. ചെർപുളശ്ശേരിയിൽ ബുധനാഴ്ച രാത്രിയോടെയാണ് മധ്യവയസ്ക്കനായ ശ്രീകുമാറിന് വെട്ടേറ്റത്. അയൽക്കാരനുമായുള്ള വാക്കു തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. ശരീരത്തിൽ നാലിടത്താണ് വെട്ടേറ്റത്. വീട്ടിക്കാട് സ്വദേശിയായ ശ്രീകുമാറിനാണ് അയൽവാസിയിൽ നിന്ന് വെട്ടേറ്റത്. അയൽവാസിയാണ് അരിവാൾ ഉപയോഗിച്ച് തന്നെ വെട്ടിയതെന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മധ്യവയസ്കൻ പോലീസിനോട് പറഞ്ഞു. ദേഹത്ത് നാലിടങ്ങളിലായി വെട്ടേറ്റ ശ്രീകുമാർ ചെർപ്പുളശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ പശുവിനായി പുല്ലരിയുന്ന സമയം തൻറെ കയ്യിൽ ഉണ്ടായിരുന്ന അരിവാൾ ബലം പ്രയോഗിച്ചു വാങ്ങി തന്നെ വെട്ടുകയായിരുന്നുവെന്നാണ് പരിക്കേറ്റയാളുടെ മൊഴി. ബൈക്കിൽ എത്തിയ അയൽവാസി താൻ മറ്റൊരു സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ വാക്കുതർക്കത്തിനായി മുതിരുകയും പിന്നീട് തന്നെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ബന്ധുവും സഹോദരനും തൻറെ മകളും ദൃക്സാക്ഷികളാണെന്നും ശ്രീകുമാർ പറഞ്ഞു.palakkadTimesXP MalayalamUpdated: 11 May 2023, 10:45 pm