പാലക്കാട് മുളയങ്കാവ് മുണ്ടാംപറമ്പിൽ വീട്ടിൽ സുലൈൻ എന്ന കുഞ്ഞാനുവിനെ 62 കിലോ ചന്ദന മരം വീടിനുള്ളിൽ സൂക്ഷിച്ചതിന് പിടികൂടി. വനം വകുപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചാക്കിൽ കെട്ടി വെച്ച നിലയിലാണ് ചന്ദന മരകഷ്ണങ്ങൾ കണ്ടെത്തിയത്. 62 കിലോ ചന്ദനമാണ് അനധികൃതമായി സൂക്ഷിച്ചിരുന്നത്. സംസ്ഥാന ഫോറസ്റ്റ് വിജിലൻസിന് കിട്ടിയ രഹസ്യ വിവരം അന്വേഷണത്തിനായി പാലക്കാട്ടേക്ക് കൈമാറുകയായിരുന്നു. സുലൈമാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ ആയിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ സുലൈമാന്റെ വീട് റൈഡ് ചെയ്ത് ചന്ദന മരക്കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത ചന്ദനത്തിന് 60,000 രൂപയോളം വിലവരുമെന്നും ഒറ്റപ്പാലം ആർഎഫ്ഒ പറഞ്ഞു.
palakkadTimesXP MalayalamUpdated: 12 May 2023, 10:44 am