അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന് ഒറ്റപ്പാലത്ത് തുടക്കം
ഡയലോഗ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന് ഒറ്റപ്പാലത്ത് ആവേശകരമായ തുടക്കം. മ്പം, ഇന്റീ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന സംഗീതങ്ങളുടെ അവതരണവും ആസ്വാദനവും ഇഴ ചേർന്നുള്ള മൂന്ന് ദിനരാത്രങ്ങൾ. ആദിവാസി സംഗീതം,കേരളീയം,പാശ്ചാത്യം, ബോൾ, ലക്ഷദ്വീപ് സംഗീതങ്ങൾ, താളവാദ്യ വിസ്മയം ഇവയെല്ലാം ഫെസ്റ്റിവൽ വേദിയിലെത്തുന്നവരുടെ മനസലിയിക്കുന്നു. പ്രശസ്ത ഗായിക നഞ്ചിയമ്മയും,സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസിയും ചേർന്നാണ് 'മ്പം' മ്യൂസിക് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഒറ്റപ്പാലം എംഎൽഎ കെ പ്രേംകുമാർ, സംഗീത സംവിധായകൻ സുദീപ് പാലനാട് എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടന വേദിയിൽ നഞ്ചിയമ്മയുടെ പാട്ടിനൊപ്പം സ്റ്റീഫൻ ദേവസി കൂടി ചേർന്നപ്പോൾ സദസിലെ കാണികളെ ആസ്വാദനത്തിന്റെ മറ്റൊരു ലോകത്തെത്തിച്ചു എന്നു പറയാം. വിവിധ സംസ്കാരങ്ങളുടെ അടയാളമായ സംഗീതങ്ങളുടെ അവതരണത്തോടൊപ്പം സെമിനാറുകൾക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും കൂടി ഫെസ്റ്റിവൽ വേദിയാകുന്നുണ്ട്.palakkadTimesXP MalayalamUpdated: 3 May 2023, 4:28 pm