പാർട്ടി യോഗത്തിൽ വിമർശനമെന്ന വാർത്ത തള്ളി റിയാസ്സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തനിക്കെതിരെ വിമർശനമുയർന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനുപിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അസംബന്ധ വാർത്തയാണെന്ന് പാർട്ടി സെക്രട്ടറിയായ എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. അതുതന്നെയാണ് തനിക്കും പറയാനുള്ളത്. വാർത്ത തികച്ചും അസംബന്ധമാണ്. മാധ്യമങ്ങൾക്ക് വാർത്ത കുറച്ചു കൂടി കളർ ഫുൾ ആയി കൊടുക്കാമായിരുന്നു. കസേരയെടുത്ത് പൊക്കി റിയാസിനെ അടിച്ചുവെന്നും അത്ഭുതമായി രക്ഷപ്പെട്ടു എന്നും വാർത്ത കൊടുക്കാമായിരുന്നുവെന്നും മന്ത്രി പരിഹസിച്ചു.