മൂന്ന് പവന്റെ മാലകള്‍ അതിവിദഗ്ധമായി കവര്‍ന്ന് യുവതി
സ്വർണ്ണമാലകൾ കവര്‍ന്ന് യുവതി. ഇന്നലെ രാവിലെ മലപ്പുറം ചെമ്മാടാണ് സംഭവം. സ്വര്‍ണക്കടയില്‍ എത്തിയ യുവതി മൂന്ന് പവന്റെ മാലകള്‍ അതിവിദഗ്ധമായാണ് കവര്‍ന്നത്. സ്വര്‍ണം വാങ്ങാന്‍ എന്ന വ്യാജേന എത്തിയ യുവതി സെയില്‍സ് മാന്‍ മാറിയ സമയത്ത് മാല കൈക്കലാക്കുകയായിരുന്നു. മാലകൾ സെയില്സ്മാന് എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മാലകള്‍ എടുക്കാന്‍ സെയില്സ്മാന് മാറിയ തക്കത്തിന് മാലകള്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ബാഗിലേക്ക് മാല മാറ്റുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.malappuramTimesXP MalayalamUpdated: 2 Jun 2023, 9:45 pm