ഭാര്യയെ ഉറക്കത്തിൽ കൊന്നു, ഭർത്താവ് പിടിയിൽ
ഉറങ്ങുകയായിരുന്ന ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന കേസിൽ ഭർത്താവ് പിടിയിൽ. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീക്കാണ് പിടിയിലായത്. റഫീക്കിന്റെ ഭാര്യയും മലപ്പുറം ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലയ്ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകളുമായ ഫാത്തിമ ഫഹ്നയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ കൈകാലുകൾ, ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായിൽ തുണിതിരുകിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത് വ്രതാനുഷ്ടാനത്തിന്റെ ഭാഗമായി പുലർച്ചെ ഉറക്കമെഴുന്നേറ്റ യുവതിയുടെ 'അമ്മ കൂടിയായ നബീസയാണ് സംഭവം ആദ്യം അറിഞ്ഞത്. കിടപ്പുമുറിയുടെ വാതിൽ തുറന്നും ലൈറ്റ് അണയ്ക്കാതെയും കിടക്കുന്നത് കണ്ട സംശയം തോന്നിയ ഇവർ മുറിയിൽ കയറി നോക്കവെയാണ് മകളെ ഈ നിലയിൽ കണ്ടത്. ഉടൻ തന്നെ ഭർത്താവിനെയും, സഹോദരനെയും നബീസ വിവരം അറിയിച്ചു. ഇരുവരും പോലീസിൽ വിവരം നൽകി. ജീവൻ ബാക്കിയുണ്ടെന്ന ദൃക്സാക്ഷികളുടെ വിവരണത്തിൽ ഉടൻ തന്നെ അധുപത്രിയിലെത്തിക്കാൻ പോലീസ് നിർദേശം നൽകി. ആശുപത്രിയിലെത്തിക്കും മുന്നേ യുവതി മരണത്തിന് കീഴടങ്ങി. മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തിയാണ് റഫീക്കെന്ന് ബന്ധുക്കൾ പറയുന്നു. കൃത്യം നടത്തിയ ശേഷം ഇയാൾ സ്വന്തം വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.malappuramTimesXP MalayalamUpdated: 8 Apr 2023, 11:23 pm