ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ചു മുങ്ങി; സ്ത്രീ പിടിയിൽ
1023 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം ചെമ്മാട് ജ്വല്ലറിയിൽനിന്ന് മാല മോഷ്ടിച്ച സ്ത്രീ പോലീസ് പിടിയിൽ. കോഴിക്കോട് വച്ചാണ് യുവതി പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ചെമ്മാട് ടൗണിലെ ത്വബാ ജ്വല്ലറിയിൽ മാല മോഷ്ടിച്ച സുബൈദയാണ് പോലീസ് പിടിയിലായത്. സ്വർണക്കടയിൽനിന്ന് മൂന്നു പവന്റെ മാലകൾ അതിവിദഗ്ധമായി കവർന്നു മുങ്ങിയതായിരുന്നു പ്രതി. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ സ്ത്രീ സെയിൽസ്മാൻ മാറിയ സമയത്ത് മാല കൈക്കലാക്കുകയായിരുന്നു. നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തു കൊണ്ടുവരുന്നതും സ്ത്രീ മോഷണം നടത്തുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സുബൈദ ആവശ്യപ്പെട്ട പ്രകാരം മറ്റു മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ സമയത്താണ് ഇവർ രണ്ടു സ്വർണമാലകൾ കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റി. മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.