വന്ദേ ഭാരത്: തിരൂരിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
തിരൂരിൽ വന്ദേ ഭാരത് ട്രെയിന് സ്റ്റോപ് അനുവദിക്കാത്തതിൽ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് ലീഗ് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പരീക്ഷണ ഓട്ടം നടത്തിയ സമയം തിരൂരിൽ വന്ദേ ഭാരത് ട്രെയിൻ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ നേരത്തെ ഷൊർണൂരിൽ ഈ വണ്ടിക്ക് സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇതിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയായിരുന്നു .എന്നാൽ പിന്നീട് വന്ദേ ഭാരത് ട്രെയിന്റെ സമയക്രമം ക്രമീകരിച്ചപ്പോൾ ഷൊർണൂരിനെ ഉൾപ്പെടുത്തി മലപ്പുറം തിരൂരിലെ സ്റ്റോപ്പ് ഒഴിവാക്കുകയായിരുന്നു ഇതോടെ ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് ഇടയാക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ന് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മലപ്പുറം ജില്ലയോടുള്ള കേന്ദ്രത്തിന്റെ അവഗണനയായാണ്ഇതിനെ നോക്കിക്കാണുന്നത് എന്ന് യൂത്ത് ലീഗ് പ്രവർത്തകർ മാർച്ചിൽ പറഞ്ഞു. അതേസമയം പരീക്ഷ ഓട്ടസമയം ട്രെയിൻ ഇവിടെ നിർത്തുകയും ഇത് ബിജെപി നേതാക്കൾ ഉൾപ്പെടെ വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.malappuramTimesXP MalayalamUpdated: 23 Apr 2023, 9:09 pm