'ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് മോദിയുടെ ശ്രമം' | Muslim League | Uniform Civil Code
1003 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നാഷണൽ സെക്രട്ടറിയേറ്റ് യോഗം. ഇന്ത്യയിലെ ജീവിതരീതിയെ ഇക്കാര്യം ബാധിക്കുമെന്നും ജനങ്ങൾ തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടാകുമെന്നും മുസ്ലിം ലീഗ് നേതാക്കൾ അഭിപ്രായപ്പെട്ടു. ഏകീകൃത സിവിൽ കോഡിനെതിരെ വിവിധ രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട് എന്നും ഈ നിയമം നടപ്പിലാക്കാനുള്ള സാധ്യതകൾ വളരെ കുറവാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ മുഴുവൻ ആശയക്കുഴപ്പത്തിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്നും ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഏകീകൃത സിവിൽ കോഡിനെ എതിർക്കുമെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.