താനൂർ ബോട്ട് അപകടം: ഇടപെട്ട് മുഖ്യമന്ത്രി
1024 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവർക്ക് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. മഞ്ചേരി മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സർക്കാർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് ഷഫീഖ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. അരക്കിലോമീറ്റർ പിന്നിട്ടതോടെ ബോട്ട് ഇടതുവശത്തേക്ക് ചരിയുകയും പിന്നാലെ തലകീഴായി മറിയുകയും ആയിരുന്നുവെന്ന് ഷഫീഖ് പറയുന്നു. ബോട്ടിലുണ്ടായിരുന്ന രക്ഷാപ്രവർത്തകനായിരുന്നു ഷഫീഖ്. ഇരുനില ബോട്ടിന്റെ മുകളിൽ ആയിരുന്നു ഷഫീഖും സുഹൃത്തുക്കളും ഇരുന്നിരുന്നത്.