താനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം
1046 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതാനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം. മൂന്നുപേർ മരിച്ചു.താനൂർ തൂവൽത്തീരത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടാണ് മറിഞ്ഞത്. വിനോദസഞ്ചാരത്തിൻ്റെ ഭാഗമായി പൂരപ്പുഴയിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടാണ് ഇന്ന് വൈകുന്നേരം ഏഴു മണിയോടെ അപകടത്തിൽപ്പെട്ടത്. ഒരു സ്ത്രീയും ഒരു കുട്ടിയുമടക്കമാണ് മരിച്ചത്. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.അവധി ദിവസമായതിനാൽ നിരവധി പേരാണ് കുടുംബമായും മറ്റും ഇവിടെ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നത്. രക്ഷപ്പെടുത്തിയവരെ പരപ്പനങ്ങാടിയിലെയും താനൂരിലെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.