താനൂരിൽ സന്ദർശനം നടത്തി ഗവർണ്ണർ
കേരളത്തെ നടുക്കിയ ദുരന്തമുണ്ടായ താനൂരിലെ തൂവൽത്തീരവും, അപകടത്തിൽ മരണപ്പെട്ടവരുടെ വീടും സന്ദർശിച്ച് കേരള ഗവർണ്ണർ. തിങ്കൾ വൈകിട്ടോടെയെത്തിയ ഗവർണ്ണർ അപകടമുണ്ടായ സ്ഥലമാണ് ആദ്യം സന്ദർശിച്ചത്. വിശദാംശങ്ങൾ മനസിലാക്കിയ ശേഷം, മരണപ്പെട്ടവരുടെ വീടും ഗവർണ്ണർ സന്ദർശിച്ചു. കുടുംബത്തിലെ 11 പേർ മരിച്ച സെയ്തലവിയുടെ വീട്ടിലും ഗവർണർ എത്തി. പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഇന്ന് രാവിലെ 10 മണിയോടെ ഗവർണർ സന്ദർശിച്ചു. സംഭവം ഹൃദയഭേദകവും വേദനാജനകവുമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ബോട്ടപകടത്തിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.malappuramTimesXP MalayalamUpdated: 9 May 2023, 10:02 pm