പൊന്നാനിയിൽ കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മധ്യവയസ്കനായ പുരുഷന്റെ മൃതദേഹം ആണ് ശനിയാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. 50നും 60നും ഇയടിൽ പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. തീരത്ത് നിന്ന് മൂന്ന് നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറ് കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഉടൻ പോലീസ് ഉൾപ്പെടെയുള്ള അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൊന്നാനി കോസ്റ്റൽ പോലീസ് സംഭവ സ്ഥലത്ത് എത്തി ഫിഷറീസ് ബോട്ടിൽ മൃതദേഹം കരക്കെത്തിച്ചു. മൃതദേഹത്തിൽഅടി വസ്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തോളം പഴക്കമുണ്ട് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
malappuramTimesXP MalayalamUpdated: 13 May 2023, 10:28 pm