ശ്രീനിജൻ എംഎൽഎയുടെ വാദം തള്ളി സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി
കേരള ബ്ലാസ്റ്റേഴ്സ് വാടകയിനത്തിൽ 8 ലക്ഷത്തിലേറെ രൂപ കുടിശ്ശിക നൽകാൻ ഉണ്ടെന്ന പിവി ശ്രീനിജൻ എംഎൽഎയുടെ വാദം തള്ളി സ്പോർട്സ് കൗൺസിൽ സംസ്ഥാന അധ്യക്ഷൻ യു ഷറഫലി. ബ്ലാസ്റ്റേഴ്സ് എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലിന് പനമ്പള്ളി നഗർ സ്പോർട്സ് അക്കാദമി ഗ്രൗണ്ടിന് വാടകയിനത്തിൽ കുടിശ്ശിക നൽകാനുണ്ടെന്നായിരുന്നു ആരോപണം. സംഭവം വിവാദമായത്തിന് പിന്നാലെ മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു യു ഷറഫലി. കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്സ് കൗൺസിൽ കഴിഞ്ഞമാസം വരെയുള്ള വാടക നൽകിയിട്ടുണ്ട്. നിലവിൽ കുടിശ്ശിക ഒന്നുമില്ലെന്നും യു ഷറഫലി പറഞ്ഞു.malappuramTimesXP MalayalamUpdated: 22 May 2023, 2:59 pm