എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
1005 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ മലപ്പുറം വള്ളിക്കാപറ്റയില്‍ പിടിയില്‍. 30 ഗ്രാം എംഡിഎംഎയും 700 ഗ്രാമോളം കഞ്ചാവുമാണ് പിടിച്ചത്. കൂട്ടിലങ്ങാടി വള്ളിക്കാപറ്റ സ്വദേശികളായ ജാഫര്‍, ജാഫറലി എന്നിവരെയാണ് മലപ്പുറം ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം പിടികൂടിയത്. ഇവരുടെ രണ്ട് പേരുടെയും പേരിൽ കഞ്ചാവ്, അടിപിടി എന്നിവ ഉള്‍പെടെ നിരവധി കേസുകളുണ്ട്. ജില്ലാ ആന്റി നര്‍കോട്ടിക് ടീം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. മലപ്പുറം കോഡൂര്‍ ചെളൂരിലും ആറേകാല്‍ കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസിന്റെ പിടിയിലായിരുന്നു.