നാളെ വലിയ പെരുന്നാൾ
1011 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരളത്തിലെ ഇസ്ലാം മത വിശ്വാസികൾക്ക് നാളെ വലിയ പെരുന്നാൾ. സ്നേഹത്തിൻറെ പങ്കുവെക്കൽ കൊണ്ട് ഈ പെരുന്നാൾ ധന്യമാക്കണമെന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. പെരുന്നാളിനെ വരവേൽക്കാൻ ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു. മലപ്പുറം ജില്ലയിലെ അങ്ങാടികളിൽ വലിയ തിരക്കാണ് കാണാനാവുന്നത്. ഇന്ന് വിശ്വാസി സമൂഹം വലിയ പെരുന്നാളിന്റെ ഭാഗമായി അറഫ വ്രതവും അനുഷ്ഠിച്ചിട്ടുണ്ട്. ഈ നോമ്പുതുറന്നാൽ വലിയ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകും. നിലവിൽ എല്ലായിടങ്ങളിലും നമസ്കാരങ്ങൾ നടക്കുക രാവിലെ എട്ടുമണിയോടെയാണ്. തുടർന്ന് മൃഗബലിയും നടക്കും. ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണകളാണ് വിശ്വാസി സമൂഹം ഈ ദിവസത്തിൽ ഓർത്തെടുക്കുന്നത്. ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് പെരുന്നാൾ. സംസ്ഥാനത്ത് പെരുന്നാളിനോടനുബന്ധിച്ച് സർക്കാർ രണ്ട് ദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.