അക്രമി യുവതിയുടെ കാമുകനെന്ന് പോലീസ്
1006 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകെ സിഫ്റ്റ് ബസിൽ യാത്രക്കാരിയായ യുവതിയെ അക്രമിച്ചത് യുവതിയുടെ കാമുകനാണെന്ന് തിരൂരങ്ങാടി പോലീസ്. സംശയരോഗത്തെ തുടർന്നാണ് യുവാവ് ഇവരെ കുത്തിപ്പരിക്കേൽപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി. ഗൂഡല്ലൂർ സ്വദേശിയായ സീതയെ ആണ് വയനാട് സ്വദേശിയായ സനൽ ആക്രമിച്ചത്. മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കു പോയ കെ സ്വിഫ്റ്റ് ബസിൽ വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അതേസമയം കുത്തേറ്റ യുവതി അപകടനില തരണം ചെയ്തു. ആക്രമണത്തിനുശേഷം സ്വയം കഴുത്തറുത്ത യുവാവിൻ്റെ നില ഗുരുതരമായി തുടരുകയാണ്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. യുവതി നിലവിൽ ആലുവയിലെ ഒരു വീട്ടിൽ ഹോം നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. യുവാവ് ഇവിടെ എത്തിയും ശല്യം ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.