Thomas Death: മരണത്തിനു മുൻപ് സുഹൃത്തുക്കളുമായി അടിപിടി; ദുരൂഹത നീക്കാൻ കല്ലറ പൊളിച്ച് പോസ്റ്റ് മോർട്ടം
1247 views
malappuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമലപ്പുറം അരീക്കോട് തോമസ് മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കളുടെ സംശയത്തെ തുടർന്ന് കല്ലറ പൊളിച്ച് ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. മരിക്കുന്നതിന്റെ ആറുദിവസം മുന്പ് വീടിന് സമീപത്തുവെച്ച് സുഹൃത്തുക്കളുമായി തോമസ് അടിപിടി കൂടിയിരുന്നു എന്നും ഇതിൽ തോമസിന് കാര്യമായ പരിക്കേറ്റതായി യുവാവിന്റെ ബന്ധുക്കൾ പറയുന്നു. തോമസിനെ നവംബർ നാലിന് രാവിലെ വീട്ടുകാർ വിളിച്ചെങ്കിലും എഴുന്നേറ്റില്ല. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക നിഗമനം.