ഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണം
1016 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണംഭണ്ഡാരപ്പെട്ടി കുത്തിപ്പൊളിച്ച് മോഷണം. വളാഞ്ചേരി മൂന്നാക്കൽ പള്ളിയിൽ ആണ് സംഭവം. ഞായറാഴ്ച്ച രാവിലെയാണ് മോഷണം നടന്നത്.രാവിലെ പള്ളിയിൽ ആളുകൾ എത്തിയപ്പോഴാണ് ഭണ്ഡാരപ്പെട്ടി തുറന്നു കിടക്കുന്നത് കണ്ടത് . പിക്കാസ് ഉപയോഗിച്ച് തകർത്തണ് ഇതിൽ ഉണ്ടായിരുന്ന പണം കവർച്ച നടത്തിയത്. മോഷണ സമയം വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവി യുടെ കണക്ഷനുകളും വിഛേദിച്ച നിലയിലാണ്. അതേസമയം വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് ഡോഗ്സ്കോഡും ഫോറൻസിക്ക് വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു . തുടർന്ന് തെളിവ് ശേഖരിച്ച് വളാഞ്ചേരി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ ഭണ്ഡാര തുകയാണ് മോഷണം പോയിരിക്കുന്നതെന്നത്. ഇത് ഏകദേശം ഒരു ലക്ഷം രൂപയോളം ഉണ്ടാവും എന്ന് വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.