ജീവിക്കാൻ അനുവദിക്കുന്നില്ല; നീതി വേണമെന്ന് യുവതി
1020 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതന്നെ ബന്ധുക്കൾ ജീവിക്കാൻ അനുവദിക്കുന്നില്ല എന്ന പരാതിയുമായി യുവതി. താൻ ഹിജഡയാണെന്നും തനിക്ക് വിഷം നൽകി കൊലപ്പെടുത്താൻ ബന്ധുക്കൾ ശ്രമിച്ചു എന്നും യുവതി മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെന്നിയൂർ സ്വദേശി മണിപറമ്പത്ത് ആത്തികയാണ് പരാതിയുമായി രംഗത്തെത്തിയത്. അതെ സമയം ബന്ധുക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയിട്ട് പോലീസ് തിരിഞ്ഞു നോക്കിയില്ല എന്നും ആത്തിക വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനാൽ താൻ നീതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. നിലവിൽ തൻറെ പരാതിയിൽ കോടതി പോലീസിനോടു റിപ്പോർട്ട് തേടിയിട്ടുണ്ട് എന്നും ആത്തിക പറഞ്ഞു. യു.പി. സ്കൂൾ അധ്യാപികയായിരുന്ന തൻറെ ജോലി നഷ്ടപ്പെട്ടത് 2018ലാണ്. സഹോദരങ്ങളും ബന്ധുക്കളും തന്നെയാണ് തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നത്. രണ്ട് മക്കളുടെ മാതാവായ തനിക്കും മക്കൾക്കും ജീവിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും നീതി വേണമെന്നും യുവതി പറഞ്ഞു. താൻ ഹിജഡയാണെന്ന് പറഞ്ഞ് പരത്തിയവർക്കു രണ്ട് മക്കളെ പ്രസവിച്ചിട്ടും ഇത് മനസിലായില്ലെയെന്നും യുവതി ചോദിക്കുന്നു. രാഷ്ട്രീയ, പണ സ്വാധീനം ഉപയോഗിച്ച് തന്നെ ഒറ്റപ്പെടുത്താനാണു ബന്ധുക്കൾ ശ്രമിക്കുന്നതെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു.