റസാഖ് സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ ഇരയെന്ന് പ്രതിപക്ഷ നേതാവ്
1023 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഇടതുപക്ഷ സഹയാത്രികനും ചിന്തകനും പ്രഭാഷകനുമായ റസാഖിന്റെ വേര്‍പാട് എല്ലാവരെയും വേദനിപ്പിക്കുന്നതും നിരാശയിലാഴ്ത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ്. കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. റസാഖ് മരിച്ചത് മരണം തന്നെ ഒരു സമരമാണെന്ന് എഴുതിവച്ചശേഷമാണെന്നും സി.പി.എം മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരായ പോരാട്ടത്തില്‍ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. റസാഖ് സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ ഇരയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.