പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു | Tanur
താനൂരിൽ തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തിയാണ്. കൂടുതൽ പേരെ കാണാതായിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം. ബോട്ടിൽ പരമാവധി ആളുകളെ കയറ്റിയിരുന്നു. അതിനാൽ എത്ര പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്ന കണക്കുകൾ പുറത്തുവന്നിട്ടില്ല. ബോട്ടുമായി ബന്ധപ്പെട്ട ആളുകൾ എല്ലാം തന്നെ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു.malappuramTimesXP MalayalamUpdated: 8 May 2023, 9:25 am