ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ചു അപകടം
1082 views
മലപ്പുറം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. മലപ്പുറം ചട്ടിപ്പറമ്പ് റോഡിൽ പി.കെ പടിയിൽ വൈകിട്ട് നാല് മണിയോടെ ആണ് സംഭവം. അപകടത്തിൽ ഡ്രൈവർ ക്യാബിനിൽ കുടുങ്ങി. ഇരുചക്ര വാഹനക്കാരനെ ഇടിക്കാതിരിക്കാൻ വേണ്ടി നടത്തിയശ്രമത്തിലാണ് മിനിലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചത്. അപകടത്തിൽ പെട്ടത് അറവങ്കര എംടി ട്രേഡേഴ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്ക് ലോറിയാണ്. അറവങ്കര ന്യൂ ബസാർ സ്വദേശി നിസാറിന്റെ ഇരു കാലുകളും ക്യാബിനകത്തു കുടുങ്ങുകയായിരുന്നു. മലപ്പുറം അഗ്നിരക്ഷസേന സംഭവ സ്ഥലത്ത് എത്തി ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാബിൻ വെട്ടിപൊളിച്ചും അകത്തിമാറ്റിയുമാണ് ഇയാളെ രക്ഷപെടുത്തിയത്. കാലിനു ഗുരുതരമായ പരിക്കേറ്റ നിസാറിനെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.