സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ മുങ്ങിയെടുത്ത് അഗ്നിരക്ഷാസേന | iPhone
കുളത്തിൽ വീണ യുവാവിന്റെ പുതിയ ഐഫോൺ മുങ്ങിയെടുത്ത് പെരിന്തൽമണ്ണയിലെ അഗ്നിരക്ഷസേന ഉദ്യോഗസ്ഥർ. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണത്. ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലാണ് ഫോൺ വീണു പോയത്. ശരത്തും സുഹൃത്തുക്കളും കുളത്തിൽ ഇറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് അഗ്നിരക്ഷസേന ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ ഉണ്ടായിരുന്നത്.malappuramTimesXP MalayalamUpdated: 29 May 2023, 8:19 pm