മലയാളിയുമായുള്ള സൗഹൃദം പുതുക്കാൻ ജർമ്മനിക്കാരൻ വീണ്ടുമെത്തി |Hang Massiner
മലയാളി യുവാവായ അമീറിനെ തേടി ജർമ്മനിക്കാരനായ ഹാങ് മാസൈനർ വീണ്ടും മലപ്പുറത്തെത്തി. ഏഴുമാസം മുമ്പും ഹാങ് മാസൈനർ കേരളത്തിൽ വന്നിരുന്നു. മലപ്പുറം കൊളത്തൂർ സ്വദേശിയാണ് കെ.പി. കുളമ്പിൽ പലചരക്കുകച്ചവടം നടത്തുന്ന അമീർ അബ്ബാസ്. ഇദ്ദേഹത്തെ കാണാനാണ് ജർമനിയിലെ ഗ്രാഫിക് ഡിസൈനറായ ഹാങ് മാസൈനർ കേരളത്തിൽ എത്തിയത്. ഇരുവരുടേയും സൗഹൃദം തുടങ്ങുന്നത് 2018 ലെ ഫുട്ബോൾ ലോകകപ്പ് സമയത്താണ്. കടുത്ത ഇറ്റലി ആരാധകനായിരുന്ന ഹാങ് മാസൈനറും കടുത്ത ബ്രസീൽ ആരാധകനായ അമീർ അബ്ബാസും തമ്മിൽ വലിയ തർക്കമായിരുന്നു. ഫുട്ബോൾ കഴിഞ്ഞപ്പോൾ ഇവർ വലിയ സൗഹൃദത്തിലായി. ഇതിനിടയിലാണ് അമീറിന്റെ ഗ്രാമത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ ജർമ്മനിയിൽ എത്തിയത്. ഇതോടെ ഹാങ് മാസൈനർ ദൈവത്തിൻറെ സ്വന്തം നാട് കാണാൻ ജർമ്മനിയിൽ നിന്ന് ടിക്കറ്റ് എടുത്ത് മലപ്പുറത്തെത്തുകയായിരുന്നു.malappuramTimesXP MalayalamUpdated: 18 Apr 2023, 11:27 pm