മൂന്ന് ആഴ്ചയോളം കിണറിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷാസേന
1024 views
malappuram വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂമൂന്ന് ആഴ്ചയോളം കിണറിൽ കുടുങ്ങിയ പൂച്ചക്ക് രക്ഷകരായി അഗ്നിരക്ഷാസേന. 30 അടിയോളം താഴ്ചയുള്ള ചളി നിറഞ്ഞ കിണറിൽ വെള്ളമില്ലാത്തത് പൂച്ചക്ക് രക്ഷയായി. ആലത്തൂർപടി സ്വദേശി പനമ്പുഴ അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കൈവരി ഇല്ലാത്ത കിണറിൽ ആണ് പൂച്ച വീണത്. കിണറിൽ നിന്നും ദയനീയമായ കരച്ചിൽ കേട്ടു നോക്കിയ അടുത്തുള്ള വീട്ടുകാർ ആണ് പൂച്ച വീണു കിടക്കുന്നത് കണ്ടത്. തുടർന്ന് വീട്ടുകാർ പൂച്ചയെ രക്ഷിക്കാൻ ശ്രെമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ പൂച്ചയുടെ ജീവൻ രക്ഷക്ക് വേണ്ടി വീട്ടുക്കാർ എന്നും മത്സ്യം ഭക്ഷണമായി കിണറിൽ ഇട്ടു നൽകുകയും ചെയ്തിരുന്നു.